Tag: #chennithala

പ്രതിപക്ഷ നേതാവിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രഹ്‌ളാദ് ജോഷി തിരുവനന്തപുരത്ത് പറഞ്ഞു....

ഐഫോണുകളില്‍ ഒരെണ്ണം എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ ഐഫോണുകളില്‍ ഒരെണ്ണം എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഫോണുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണത്തില്‍ മാനനഷ്ടക്കേസ് നല്കുമെന്നും പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. വടക്കാഞ്ചേരി ലൈഫ്...

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അവഹേളിക്കാന്‍ സിപിഎമ്മിന് സൈബര്‍ ഗുണ്ടാ ടീം…

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. 'വളരെ...

നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണം…

ഡല്‍ഹിയില്‍ വിവിധ ആസ്പത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് പിണറായി വിജയനോട് ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍...

കോവിഡ് രോഗിയായ നേതാവ് തന്നെ കാണാന്‍ നിയമസഭയില്‍ എത്തിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ ഇടുക്കിയിലെ കൊവിഡ് രോഗി തന്നെ കാണാന്‍ നിയമസഭയില്‍ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടുക്കിയിലെ കൊറോണ...

നിങ്ങളുടെ അറിവിൽ കഴിഞ്ഞ ആഴ്ചകളിൽ ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവർ ഉണ്ടോ…?

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരോട് വീടുകളില്‍ സ്വയം...

കൊറോണ: 12 നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി  ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍  തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ...

കേരള ജനതയ്ക്കു അഭിവാദ്യം അർപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്നത്തെ ജനതാ കർഫ്യൂ പൂർണ്ണ വിജയമാക്കിയ ജനങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കോവിഡിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ഐക്യദാർഢ്യം ആണ് ഇന്ന് പ്രകടമായത്. ആരുടെയും നിർബന്ധം ഇല്ലാതെ തന്നെ തങ്ങൾക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും സ്വയം...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...