മഞ്ജുവിനെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു; നടുറോട്ടില്‍ നട്ടംതിരിഞ്ഞ് അമ്മ

സിനിമാ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് പ്രത്യേകതരം ഭ്രാന്താണ്. നടീനടന്മാര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഇടിച്ചുകയറി എങ്ങിനെയെങ്കിലും അവരെയൊന്ന് കാണാനും തൊടാനുമൊക്കെയുള്ള ആവേശമായിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞു വരുന്നത്. രാവിലെ അമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പെന്‍ഷന്‍ കാര്യത്തിനായി മകനാണ് കഥാപാത്രം. വയോധികയായ അമ്മയെ ട്രഷറിയില്‍ വിട്ട് മകന്‍ മഞ്ജു വാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയി. അമ്മയുടെ കാര്യമേ മറന്നു മറന്നു. കൂടെ വന്ന മകനെ കാണാതെ മണിക്കൂറോളം അലഞ്ഞു തിരിഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍ സ്വദേശിനിയും മകനും മലയിന്‍കീഴ് ട്രഷറിയില്‍ വന്നത്. തിരക്കു കാരണം മകന്‍ അകത്തേക്കു കയറിയില്ല. ആവശ്യങ്ങള്‍ കഴിഞ്ഞ് അല്‍പ്പനേരത്തിനു ശേഷം പുറത്തിറങ്ങിയ അമ്മയ്ക്ക് മകനെ കാണാനായില്ല.

വിളിച്ചു നോക്കാന്‍ അമ്മയുടെ കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും മകന്‍ വന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. പക്ഷേ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോടു പറഞ്ഞ യാത്ര തുടര്‍ന്നു. കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താനായില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിനു സമീപം റോഡരികില്‍ ഇറക്കി വിട്ടു..

വഴിയരികില്‍ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയില്‍നിന്ന വീട്ടമ്മയോടു കാര്യമന്വേഷിച്ച സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പൊലീസ് മകനെ വിളിച്ചു വരുത്തി ‘ഗുണദോഷിച്ചു’ എന്നിട്ട് അമ്മയെ കൂടെ പറഞ്ഞു വിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular