വിവാഹ ചടങ്ങുകള്‍ക്ക് പാട്ടുവയ്ക്കുന്നത് കോപ്പിറൈറ്റ് ലംഘനമോ…? വ്യക്തമായ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട്, റെക്കോഡ് ചെയ്ത പാട്ടുകള്‍ വെക്കുന്നത് പകര്‍പ്പവകാശ (കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ല. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് ഇറക്കിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് ഒട്ടേറെ നിവേദനങ്ങള്‍ ലഭിച്ചതായി നോട്ടീസില്‍ പറയുന്നു. റെക്കോഡ് ചെയ്ത പാട്ടുകള്‍ മതപരമായ ചടങ്ങുകളിലും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും വെക്കുന്നതിന് പകര്‍പ്പവകാശം ബാധകമല്ല.

ഏതെല്ലാം സാഹചര്യങ്ങളിലാണ് ലൈസന്‍സ് ആവശ്യമില്ലാത്തതെന്ന് പകര്‍പ്പവകാശ നിയമത്തിലെ 52-ാം വകുപ്പിന്റെ ഒന്നാം (ഇസെഡ്.എ.) ഉപവകുപ്പില്‍ പറയുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ തദ്ദേശസ്ഥാപനങ്ങളോ നടത്തുന്ന ഔദ്യോഗിക പരിപാടികള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ റെക്കോഡ് ചെയ്ത സാഹിത്യ, നാടക, സംഗീത സൃഷ്ടികള്‍ ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ ലൈസന്‍സ് ആവശ്യമില്ല.

Similar Articles

Comments

Advertismentspot_img

Most Popular