അയാളുടെ ലൈംഗികാക്രമണം അതിഭീകരം ആയിരുന്നു.. പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഒരുവന്‍..!!!! ഭര്‍ത്താവില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍

സ്ത്രീകള്‍ക്ക് അന്യരില്‍നിന്ന് മാത്രമല്ല പീഡനവും ദുരനുഭവങ്ങളും ഉണ്ടാകുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നും സ്വന്തക്കാരില്‍ നിന്ന് പോലും ദുരനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാം. ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്നും ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര അനുഭവങ്ങള്‍ മകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ പറഞ്ഞ കാര്യങ്ങള്‍ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കല മോഹനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ…

ഏറ്റവും മനോഹരമായ ഒരു കഥ കേട്ട ദിവസം.. അത് ഇന്നാണ്..
കഥയല്ലിത് ജീവിതം..

ജീവന്റെ ജീവനായി പ്രണയിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ അനുവാദം തേടി, പോകവേ അയാൾ ആക്‌സിഡന്റിൽ മരണപെട്ടു..
കരഞ്ഞു തീർക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപേ, വീട്ടുകാർ ആ പെൺകുട്ടിക്ക് മറ്റൊരു വിവാഹം നടത്തി..
ഒട്ടും യോജിക്കാൻ കഴിയാത്ത മാനസികാവസ്ഥ..
വിവാഹം കഴിഞ്ഞു, വിദേശത്ത് പോയെങ്കിലും, അവിടെയും അവൾക്കൊരു ഭാര്യ ആകാൻ പറ്റിയില്ല..
ഭാര്തതാവായ ആളിനെ അംഗീകരിക്കാൻ പറ്റുന്നില്ല.
അയാളുടെ ലൈംഗികാക്രമണം അതിഭീകരം ആയിരുന്നു..
പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഒരുവൻ..
അയാളിലെ പ്രശ്നങ്ങൾ ഏറെ കുറെ അറിയുന്ന അയാളുടെ തന്നെ കൂട്ടുകാരൻ അവളുടെ രക്ഷകനായി..
അവർ തമ്മിൽ അടുത്തു.. ഗർഭിണി ആയി..
നാട്ടിലെത്തിയ, അവൾ വിവാഹമോചനത്തിന് കേസ് കൊടുത്തു.. സദാചാരത്തിന്റെ വെള്ളപ്പട്ടു ധരിച്ച കുടുംബക്കാരും സ്വന്തക്കാരും
ഒറ്റപ്പെടുത്തി..
അവർ പോലും അവളെ പിഴച്ചവൾ എന്ന് പറഞ്ഞു അട്ടഹസിച്ചപ്പോൾ, അവൾ ആദ്യം തളർന്നു..
പക്ഷെ, അവളുടെ കൂട്ടുകാരൻ ആ കൂടെ നിന്നു ഓരോ സങ്കടങ്ങളെയും അരുമയോടെ തഴുകി, മുറിവുകൾ ക്രമേണ ഉണങ്ങി തുടങ്ങി..
ഗർഭിണി ആയ അവൾക്കു സ്വന്തക്കാർ പോലും തുണയുണ്ടായില്ല..
വിവാഹമോചന കേസ് എട്ടു വർഷത്തോളം നീണ്ടു..
ഒന്നും വേണ്ട, ബന്ധത്തിൽ നിന്നൊരു മോചനം മാത്രം മതിയെന്നവൾ അറിയിച്ചിട്ടും, ഇത്രയും വർഷമെടുത്തു കുരുക്കുകൾ ഊരി എടുക്കാൻ..
എട്ടു വർഷം കഴിഞ്ഞവൾ, വീണ്ടും വിവാഹിതയായി..
അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ലഡു വിതരണം ചെയ്ത ആ കുറുമ്പത്തി പെണ്ണാണ് അവളുടെ അമ്മയുടെ കഥ എന്നോട് പറഞ്ഞത്..
അമ്മയുടെയും അച്ഛന്റെയും പോലെ ഒരു പ്രണയം എനിക്കുണ്ടാകണം…
എത്ര വർഷമാണ്, എന്റെ അച്ഛൻ കാത്തിരുന്നത്..
അമ്മയെ ചതിക്കാൻ ഒരുക്കമല്ലായിരുന്നു..

ആ അച്ഛന്റെ മോളല്ലേ ടീച്ചറെ ഞാൻ..
അമ്മയുടെ കഥകൾ മുഷിഞ്ഞു നാറിയതാണെന്നും പറഞ്ഞു എന്നെ പ്രണയിച്ചവൻ ഇന്നലെ breakup പറഞ്ഞു..

എനിക്ക് ഒട്ടും സങ്കടം തോന്നിയില്ല..
ഞാൻ രക്ഷപെട്ടെന്നേ തോന്നിയുള്ളൂ..
എല്ലാ ആണുങ്ങളും മോശമല്ലല്ലോ ടീച്ചറെ..
എന്റെ അച്ഛനെ പോലെ ഒരാൾ എനിക്കും വരും..

അഭിമാനത്തോടെ അവൾ പറഞ്ഞു..

എനിക്ക് ആ ആണിന്റെ പെണ്ണിനോട്.., അതായത്
അവളുടെ അമ്മയോട് വല്ലാത്ത ബഹുമാനം ഉണ്ടായി..
നിങ്ങള്ക്ക് ഇങ്ങനെ ഒരുവന്റെ സ്നേഹം കിട്ടിയല്ലോ..
ഇങ്ങനെ ഒരു മോളെ നിങ്ങൾ വാർത്തെടുത്തല്ലോ…
സ്ത്രീയായി ജനിച്ചാൽ പോരാ..
സ്ത്രീയായി തീരാനും ഭാഗ്യം വേണം..
എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു..

ഭ്രാന്തിന്റെ, മരണത്തിന്റെ വഴികളിൽ നിന്നും ഒരു സ്ത്രീയെ,
രക്ഷിച്ചെടുത്ത്, അവളുടെ അഭിമാനത്തെ കാത്തു രക്ഷിച്ച പുരുഷന്, എന്റെ കൂപ്പുകൈ..🙏🙏🙏

BTM AD

Similar Articles

Comments

Advertisment

Most Popular

കേരളത്തിൽ വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു‌

കൊല്ലം : പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച നിലയിൽ കാണപ്പെട്ട തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24) നു ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി...

ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു; വിശ്വസ്തനെ കൈവിട്ട് പിണറായി

ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന്...

കേരളം ഇന്ത്യയില്‍ ഒന്നാമത്; വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം...