ആദ്യം അവര്‍ കെ എസ് യുക്കാരെ കുത്തി; പിന്നെ മറ്റുപാര്‍ട്ടിക്കാരെ കുത്തി; ഒടുവില്‍ കുത്താന്‍ ആളെ കിട്ടാതായപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനെ കുത്തി; എസ്എഫ്‌ഐയെ ട്രോളി ഷാഫി പറമ്പില്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ രൂക്ഷ പരിഹാസം. എസ് എഫ് ഐ നേതാക്കള്‍ ക്ലാസ് റൂമുകളില്‍ സ്ഥിരം പ്രസംഗിക്കുന്ന മാര്‍ട്ടിന്‍ നീമുള്ളറുടെ പ്രശസ്തമായ വരികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഷാഫിയുടെ ട്രോള്‍.

ആദ്യം അവര്‍ കെ എസ് യുക്കാരെ കുത്തി, പിന്നെ മറ്റു പാര്‍ട്ടിക്കാരെ കുത്തി, പിന്നീട് അവര്‍ എഐഎസ്എഫ് കാരെ കുത്തി, ഒടുവില്‍ യൂണിവേഴ്സിറ്റി കോളേജില്‍ കുത്താന്‍ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ സ്വന്തം സംഘടനയുടെ പ്രവര്‍ത്തകനെ തന്നെ കുത്തിയെന്നാണ് ഷാഫി ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.

ഷാഫിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ആദ്യം അവര്‍ കെ എസ് യു ക്കാരെ കുത്തി
പിന്നെ മറ്റു പാര്‍ട്ടിക്കാരെ കുത്തി
പിന്നീട് അവര്‍ അകടഎ കാരെ കുത്തി
ഒടുവില്‍ യൂണിവേഴ്സിറ്റി കോളേജ് ആയതോണ്ട് കുത്താന്‍ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ ടഎകക്കാരനെ തന്നെ കുത്തി .
സഹപാഠികള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേല്‍ ടഎക കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ ..

സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം
ഓരോ ലോഡ് വീതം കൊടിയില്‍ വെച്ചാ മതി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും

SHARE