”ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ ??? ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് കിളക്കാന്‍ പോവുന്നത് തന്നെയാണെന്ന് ടോവിനോയുടെ കമന്റ്..!! തെളിവു സഹിതം വീഡിയോ പുറത്ത് വിട്ട് ഏഷ്യാനെറ്റും….

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചു നല്‍കുന്നുവെന്ന് മിക്ക നടീനടന്മാരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ ആരോപിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ടോവിനോ തോമസും തനിക്കെതിരായ വാര്‍ത്ത നല്‍കിയതിന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നു.

തന്നെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തക്ക് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി ആണ് ടോവിനോ പ്രതികരിച്ചത്. ഒരു പൊതുപരിപാടിയില്‍ ടോവിനോ തോമസ് പങ്കെടുത്ത വാര്‍ത്തയെ വളച്ചൊടിച്ച് അതിന്റെ തലക്കെട്ട് മറ്റൊന്ന് ആക്കി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിച്ചെന്ന് പറഞ്ഞാണ് താരം രൂക്ഷമായി പ്രതികരിച്ചത്. കാര്‍ഷിക സംബന്ധമായ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നടന്‍ ടോവിനോ പങ്കെടുത്ത വാര്‍ത്ത മറ്റൊരു വ്യാഖ്യാനത്തില്‍ ‘ സിനിമയില്ലെങ്കിലും പറമ്പില്‍ കിളച്ച് ജീവിക്കും” എന്ന തലക്കെട്ട് നല്‍കി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇത് കണ്ട് താരം തന്നെ നേരിട്ട് വാര്‍ത്തയ്ക്ക് കീഴില്‍ കമന്റ് ബോക്‌സില്‍ വന്ന് പ്രതിഷേധം അറിയിച്ചു.

”ലേശം ഉളുപ്പ് വേണ്ടേ Asianet Newse ??? ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ് ! ! Shame on you Asianet News !! “ എന്നായിരുന്നു ടോവിനോയുടെ കമന്റ്…

താരത്തിന്റെ ഈ പ്രതികരണ മറുപടിക്ക് പിന്തുണയുമായി ഒരുപാട് ആരാധകരും എത്തിച്ചേര്‍ന്നു. ടോവിനോയുമായി ബന്ധപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് കിട്ടിയ ലൈക്കുകളെക്കാള്‍ ലൈക്ക് ടോവിനോയുടെ ഈ മറുപടിക്ക് ലഭിച്ചു. എല്ലാവരും ടോവിനോയെ അഭിനന്ദിക്കുകയും താരത്തിന്റെ ഈ ചുട്ടമറുപടി ഏറെ സ്വാഗതാര്‍ഹമായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

അതിനിടെ ടോവിനോ പറഞ്ഞ വീഡിയോയുമായി ഏഷ്യാനെറ്റും രംഗത്തെത്തി. സിനിമയില്ലെങ്കിലും കിളയ്ക്കാനറിയാമെന്ന് ടോവിനോ പറയുന്ന വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോ മുഴുവന്‍ കാണുക….

Similar Articles

Comments

Advertismentspot_img

Most Popular