മഴക്കാല ചര്‍മ്മ സംരക്ഷണം

മഴക്കാലം എത്തുന്നതോടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഭംഗി നിലനിര്‍ത്തുക വളരെ ശ്രമകരമാണ്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ മഴക്കാലത്തും സൗന്ദര്യം സംരക്ഷിക്കാം. മഴക്കാലത്ത് ചര്‍മ്മവും മുടിയും നനവില്ലാതെ സൂക്ഷിക്കുക, കൃത്യമായ ഇടവേളകളില്‍ നശിച്ച ചര്‍മ്മം നീക്കം ചെയ്യുക തുടങ്ങി മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. മഴക്കാലം എത്തുന്നതോടെ അന്തരീക്ഷത്തിലെ ഈര്‍പ്പം, അഴുക്ക്, മലിനീകരണം എന്നിവയും ഉയരും . ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഉയര്‍ത്തുന്ന ഭീഷണി നിരവധിയാണ്. എന്നാല്‍, കാലവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ചെറിയ ശ്രദ്ധ നല്‍കിയാല്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുടി ചുരുളല്‍ എന്നിവയാണ് വേനലില്‍ നിന്നും മഴയിലേക്ക് കാലാവസ്ഥ മാറുമ്പോള്‍ സാധാരാണയായി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശന്ങ്ങള്‍ എപ്പോഴും ചര്‍മ്മം വൃത്തിയോടെയും നനവില്ലാതെയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
മഴക്കാലത്ത് ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ എണ്ണയും ചെളിയും അടിയാന്‍ സാധ്യത ഉണ്ട് പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍. അതിനാല്‍ ദിവസവും ചര്‍മ്മം വൃത്തിയാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. കാലാവസ്ഥയില്‍ ഇത്തരത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ വരണ്ട ചര്‍മ്മം ഉള്ളവരുടെ ചര്‍മ്മത്തില്‍ കൂടുതല്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതായി അനുഭവപ്പെടും. നല്ല മോയ്‌സ്ച്യൂറൈസര്‍ ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ പുറമെയുള്ള പാളിയില്‍ വെള്ളം നിലനിര്‍ത്താനും ചര്‍മ്മം മൃദുവായും തിളക്കത്തോടെയും നിലനിര്‍ത്താനും സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അമിതമായ മേക്ക് അപ്പ് ഇട്ട് അടയ്ക്കരുത്’ ചര്‍മ്മ സംരക്ഷണത്തിനായി ക്ലീന്‍സിങ്, ടോണിങ്, മോയിസ്ച്യൂറൈസിങ് എന്നിവ ചെയ്യാന്‍ മടി കാണിക്കരുത്. വീര്യം കുറഞ്ഞ ഫേസ് വാഷ് കൊണ്ട് മുഖം കഴുകുന്നത് നല്ല ഫലം നല്‍കും.
ഒരു ടീസ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, കാല്‍ ടീസ്പൂണ്‍ നാരങ്ങനീര്, ഒരു ടീസ്പൂണ്‍ മാതളനാരങ്ങ, ഒരു ടീസ്പൂണ്‍ വെള്ളരിക്കാ നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടീസ്പൂണ്‍ കട്ടതൈര്, കാല്‍ ടീസ്പൂണ്‍ ഈസ്റ്റ് എന്നിവ കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി വെള്ളം ഒപ്പിയെടുക്കുക. മുഖത്തിന് ഫ്രഷ്‌നസ്സ് ലഭിക്കുന്നതിനോടൊപ്പം ചര്‍മ്മവും നന്നാവും.
കൈകളിലെ ചര്‍മ്മത്തിന് ചുളിവ് വീഴാന്‍ സാധ്യതയുള്ള കാലം കൂടിയാണിത്. ഒലിവ് ഓയിലോ വെളിച്ചെണ്ണയോ പുരട്ടുന്നത് നല്ലതാണ്. കൈകളില്‍ ഗഌസറിനും പഞ്ചസാരയും ഇട്ട് അല്‍പസമയം ഉരച്ചതിന് ശേഷം കഴുകുന്നതും ഉത്തമം. കയ്യിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കും. ചുണ്ട് െ്രെഡ ആകാതിരിക്കാനും പോംവഴിയുണ്ട്, പാലിന്റെ പാടയോ വാസ്ലിനോ പുരട്ടാം.

SHARE