തൃശൂര്‍ പൂരത്തിലെ ആന പ്രതിസന്ധി; പ്രശ്‌നം പരിഹരിക്കാന്‍ നാളെ ചര്‍ച്ച

തിരുവനന്തപുരം: പ്രതിസന്ധികള്‍ ഒഴിവാക്കി തൃശ്ശൂര്‍ പൂരം നടനടത്തുന്നതിന് ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഉത്സവങ്ങള്‍ക്ക് എതിരല്ല സര്‍ക്കാരെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആനയുടമകള്‍ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം നിര്‍ഭാഗ്യകരമാണ്. അവര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ ആനയുടമകളുമായി അടുത്ത ദിവസം കൂടിയാലോചനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ ആനയുടമകളുമായി ദേവസ്വം മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാറും വ്യക്തമാക്കി. കോടതി വിധി വരുന്നതിന് മുമ്പ് ആനയുടമകള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ആനകളെ വിട്ടുനല്‍കില്ലന്ന തീരുമാനത്തിന് പിന്നാലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular