മധുര രാജ പുലിമുരുകന്റെ’ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും സന്തോഷ് പണ്ഡിറ്റ്

വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. ‘പുലിമുരുകന്റെ’ സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘പുലിമുരുകന്റെ’ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു.

മധുരരാജയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

‘മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12ന് റിലീസ് ആവുകയാണ്. പുലിമുരുകന്‍ സിനിമയ്ക്ക് ശേഷം അതേ ടീമായ, വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയും ഒരുക്കുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും എന്ന് പ്രതീക്ഷിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ഥികളായി ഉണ്ടാവാം. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആവും. (പോക്കിരിരാജയുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാവുമെന്ന് കരുതുന്നു)’
2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...