റിമോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെടോ…!!! അശ്ലീല സന്ദേശമയച്ച യുവാവിന് മറുപടിയുമായി സീരിയല്‍ താരം

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനു ചുട്ട മറുപടി നല്‍കി സീരിയല്‍ താരം അനൂപ് കൃഷ്ണന്‍. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമാണ് അനൂപ് കൃഷ്ണന്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ അനൂപ് ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു.

രണ്ടു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ അനൂപ് അഭിനയിക്കുന്ന സീരിയലിനേയും കഥാപാത്രത്തേയും വിമര്‍ശിച്ചുകൊണ്ടു സന്ദേശങ്ങള്‍ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ പേജില്‍ അനൂപ് വയറലാക്കുകയും ചെയ്തു. കൂട്ടത്തില്‍ ചുട്ട മറുപടിയും നല്‍കി. അഭിനയം നിര്‍ത്തി വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടേയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല പ്രയോഗങ്ങളോടെയായിരുന്നു സന്ദേശം.
കൊല്ലം സ്വദേശിയായ അനീഷ് എന്നൊരാളാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ‘പേജിലും പ്രൊഫൈലിലും കയറി ഇങ്ങനെയൊക്കെ പറയുന്ന ഇവനൊക്കെ എന്താ മറുപടി കൊടുക്കണ്ടേ? സ്വന്തം റിമോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെടോ’എന്നായിരുന്നു അനൂപിന്റെ മറുപടി.

അമ്മമരത്തണല്‍ എന്ന മലയാള സിനിമയിലും ഇഷ്ടി എന്ന സംസ്‌കൃത സിനിമയിലും അനൂപ് വേഷമിട്ടിട്ടുണ്ട്. ജി പ്രഭ സംവിധാനം ചെയ്ത ഇഷ്ടി 47 ാമത എന്ന ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

SHARE