രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയെടുത്തത്. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച നിരക്ക് (മൊത്ത ആഭ്യന്തര ഉല്‍പാദനം) പ്രകടിപ്പിച്ചിരുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു. 2017 18 ല്‍ രാജ്യം 7.2 ശതമാനം വളര്‍ച്ചാ നേടിയെടുത്തിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ എട്ട് ശതമാനവും രണ്ടാം പാദത്തില്‍ ഏഴ് ശതമാനവും വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരുന്നു.

രാജ്യത്തെ പ്രമുഖ എട്ട് അടിസ്ഥാന സൗകര്യവികസന വികസന രംഗത്തും വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോളിയം, ഉരുക്ക്, വളം, സിമന്റ്, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ജനുവരി മാസത്തില്‍ 1.8 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, 2018 ജനുവരിയില്‍ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു.

എന്നാല്‍, ഏപ്രില്‍ മുതല്‍ ജനുവരി വരെയുളള കാലയളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വളര്‍ച്ചാ നിരക്ക് പ്രസ്തുത മേഖലകളില്‍ രേഖപ്പെടുത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് 4.5 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 4.1 ശതമാനമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular