മറുപടി തീര്‍ച്ചായയും ഉണ്ടാകും; അടുത്തത് ഞങ്ങളുടെ ഊഴമാണ്; തിരിച്ചടി വ്യത്യസ്തമായിരിക്കും: ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കും; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ‘സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും വരും. അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കും’- പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഉചിതമായ സമയത്ത് തിരിച്ചടി ഉണ്ടാകും. ഇന്ത്യ യുദ്ധത്തിന്റെ വഴിയാണ് പോകുന്നത്. ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം ചേരുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗം തിരിച്ചടിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും പാക് സൈനിക വക്താവ് അറിയിച്ചു.

ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ മൂന്ന് ദിശയിലൂടെ പാകിസ്ഥാനില്‍ പ്രവേശിച്ചു. എന്നാല്‍ പാകിസ്ഥാന്‍ വ്യോമസേന ഇതിനെ ഫലപ്രദമായി ചെറുത്തു. മുസഫറബാദ് സെക്ടറിലൂടെ എത്തിയ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍, പാക് സേനാവിമാനങ്ങള്‍ എത്തിയതോടെ, തിടുക്കത്തില്‍ ബാലാകോട്ടിന് സമീപം ബോംബുകള്‍ ഇട്ടശേഷം പിന്‍വാങ്ങുകയായിരുന്നുവെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular