വരത്തനും വേണ്ട; വയസനും വേണ്ട..!!! തൃശൂരില്‍ സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട വയസനും വേണ്ട എന്നാണ് പോസ്റ്ററിലുള്ളത്.

കുറേ കാലങ്ങളായി തൃശൂരിന് പുറത്ത് നിന്നുള്ളവരെ മാത്രം സ്ഥാനാര്‍ഥികളായി വരുന്നതില്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്ററുകള്‍ കീറി കളഞ്ഞു. സീറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...

ഹര്‍ത്താല്‍: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്ആര്‍ടിസി

കൊച്ചി: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 5.06 കോടി രുപയാണെന്ന് കോര്‍പറേഷന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍...