15 വയസ് മുതല്‍ കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തുവരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍

സുല്‍ത്താന്‍ ബത്തേരി: ഡിസിസി അംഗം ഒ.എം.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. 15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

ഇതേ മൊഴി തന്നെയായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നത്. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുകയായിരുന്നു. ജോര്‍ജിനെ പേടിച്ച് വിവരം മാതാപിതാക്കളെ അറിയിച്ചതുമില്ല. ഇവര്‍ അറിഞ്ഞതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അമ്മ നല്‍കിയ പിന്തുണയാണ് പരാതിയുമായി മുന്നോട്ട് പോകാര്‍ പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിന്റെ വീട്ടിലും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തും പരിശോധന നടത്തി. അന്വേഷണ സംഘം ജോര്‍ജിന് വേണ്ടിയുള്ള തെരച്ചില്‍ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. മൈസൂരിലും ബംഗളൂരുവിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular