പാലക്കാട് രാഹുലിന്റെ രാശി തെളിയുന്നു, ബിജെപി കോട്ടകള്‍ തകര്‍ത്ത് മുന്നേറ്റം, ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

പാലക്കാട്: ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിയുടെ കോട്ടകളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനു ലീഡ്. പാലക്കാട് നഗരസഭയില്‍ 5-ാം റൗണ്ട് എത്തിയപ്പോളേക്കും 1418ന്റെ ലീഡു രാഹുല്‍ മാങ്കൂട്ടത്തില്‍ പിടിച്ചു.

വോട്ടെണ്ണലിന്റെ ആദ്യ ഘടത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ മുന്നേറിയിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു. നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട. ഇതോടെ രാഹുലിന്റെ വിജയമുറപ്പിച്ച് വിടി ബല്‍റാമും ഷാഫി പറമ്പിലും ഫേസ്ബുക്ക് പോസ്റ്റുകളിട്ടു തുടങ്ങി,

കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി. സരിന് 111 വോട്ടും വര്‍ധിച്ചു. രാഹുല്‍ ലീഡുടര്‍ന്നതോടെ ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7