സീറോയുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കഴിഞ്ഞ ദിവസം പുറത്തുവിട്ട സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ഷാരൂഖ് ഖാന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിനെ വേറിട്ട് നിര്‍ത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക അഭിനയിക്കുന്നു.അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ.ഡിസംബര്‍ 21നാണ് സീറോ തിയ്യേറ്ററുകളില്‍ എത്തുക. സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചാവ്‌ല എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്നും അഭൂഹങ്ങളുണ്ട്.

SHARE