ഐഎസ്എല്ലില്‍ ‘ഗോള്‍ ഓഫ് ദ് വീക്ക്’ പുരസ്‌കാരം ബ്ലാസ്റ്റേഴ്സ് താരത്തിന് സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്

കൊച്ചി: ഐഎസ്എല്ലില്‍ ‘ഗോള്‍ ഓഫ് ദ് വീക്ക്’ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്റെ മഴവില്‍ ഗോളിന്. ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനെ തെരഞ്ഞെടുത്തത്.
എടികെയ്ക്ക് എതിരായ ഉദ്ഘാട മത്സരത്തിലെ 86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്റെ വലതുമൂലയിലേക്ക് പന്ത് വളച്ചിറക്കുകയായിരുന്നു. മത്സരത്തില്‍ 2-0ന് എകപക്ഷീയമായി മഞ്ഞപ്പട വിജയിച്ചിരുന്നു.

SHARE