ലോകകപ്പ് ഹോക്കിയില്‍ സെമിയി ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും; വൈകിട്ട് 4.45ന് മത്സരം

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ സെമിയി ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ നെതര്‍ലന്‍ഡഡ്‌സാണ് എതിരാളികള്‍. വൈകിട്ട് 4.45ന് ഭുവനേശ്വറിലാണ് മത്സരം. ലോക റാങ്കിംഗില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുമായി ക്വാര്‍ട്ടറിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടുകയായിരുന്നു ജര്‍മ്മനിയും ബെല്‍ജിയവും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍.
ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഹോക്കി ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി മാര്‍ട്ടിന്റെ ഗോളാണ് ഇംഗ്ലണ്ടിന് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. മൂന്നാം തവണയാണ് ഇംഗ്ലണ്ട് ഹോക്കി ലോകകപ്പിന്റെ സെമിയിലെത്തുന്നത്. ജര്‍മനി ബെല്‍ജിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയികളെയാണ് ഇംഗ്ലണ്ട് സെമിയില്‍ നേരിടുക.
ഫ്രാന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും സെമിഫൈനലിലേക്ക് മുന്നേറി. ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ പതിനേഴാം ജയംകൂടിയാണിത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഓസ്‌ട്രേലിയയുടെ മൂന്ന് ഗോളും

Similar Articles

Comments

Advertismentspot_img

Most Popular