‘മോദിജിയെ കുടുക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈന നിനക്ക് എത്ര തന്നു പറയടാ റാഫേലേ..’ റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

തിരുവനന്തപുരം: ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. റാഫേല്‍ കരാറില്‍ നരേന്ദ്രമോദി പ്രതിരോധത്തിലായതിന് പിന്നാലെ സംഘപരിവാറിനെ ട്രോളി കൊണ്ട് കഴിഞ്ഞ ദിവസം സഞ്ജീവിനി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘ റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ലെന്നും റാഫേല്‍ ഉടമസ്ഥനായ റാഫേല്‍ നദാല്‍ ആണെന്നുമായിരുന്നു ആ പോസ്റ്റ്. ഇതിന്റെ ചുവട് പിടിച്ചാണ് റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ ”ട്രോള്‍ പൊങ്കാല”യുമായി ചിലര്‍ എത്തിയത്.

”പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത് സംഘ ശാപമാണ് ഫലിച്ചിരിക്കും” എന്നാണ് പ്രീത വത്സന്‍ എന്ന ഐഡിയില്‍ നിന്നും വന്ന കമന്റ്. മോദി ജീ നിന്റെ കോപ്പിലെ വിമാനം വാങ്ങിയത് കാരണമാണ് തെറി കേള്‍ക്കുന്നതെന്നും പപ്പുമോനുമായി ചേര്‍ന്ന് ഞങ്ങളുടെ മോദി ജിയെ പെടുത്താന്‍ നോക്കുന്നോ എന്നിങ്ങനെയാണ് കമന്റുകള്‍.

”ടാ ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവോ ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ട് വാടാ ഹംകേ”

”ജിഹാദി റഫേലേ…
യഥാര്‍ത്ഥ ഭാരത പുത്രന്‍ മോദി ജിയെ അപമാനിച്ച നീ മുടിഞ്ഞു പോകുമെടാ…

ജയ് മോദി ജി!
ജയ് സംഘ ശക്തി!”

”നിന്റെ കോപ്പിലെ ബീമാനം കാരണം ഞങ്ങള്‍ സംഘപുത്രന്മാര്‍ക്ക് തല ഉയര്‍ത്തി നടക്കാന്‍ വയ്യ. പപ്പു മോനും നീയും കൂടി മോദിജിയെ ചതിക്കുക ആയിരുന്നല്ലേ”

”മോദിജിയെ കുടുക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈന നിനക്ക് എത്ര തന്നു പറയടാ റാഫേലേ..”

”നിന്റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം വന്ന് തിരിച്ചെടുത്തോണ്ട് പൊക്കോണം.. നമ്മക്ക് വേണ്ട..”

”കളി സംഘ പുത്രന്മാരോട് വേണ്ട. ഞങ്ങളുടെ പ്രസ്ഥാനത്തെ കുറിച്ച് തനിക്കെന്തറിയാം? അടുത്ത് തന്നെ കണ്ടറിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും തനിക്ക് കൊണ്ടറിയുന്നതാണ്.”

”സംഘത്തിന് ഞാന്‍ ഉറപ്പ് തരുന്നു… ഇവന്റെ വിമാനം കോഴിക്കോട് വഴി പോകില്ല…. നിന്നെ കാണിച്ചു തരാമേടെ..

നീ വല്ലതും ആ മോദിജി ടെ കയ്യിന്നു വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുത്തേക്ക് ചെക്കാ…..”

”പാകിസ്ഥാന്‍ പ്രസിഡന്റ ഇമ്രാന്‍ ഖാന്റെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി നീ മോഡിയെ കഴുവേറ്റാന്‍ നോക്കുന്നോ കള്ള ജിഹാദിക്ക് കുരിശ് കൃഷിക്കാര്‍ക്കുണ്ടായ ജൂതപുത്രന്‍

”ഡാ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹരി ഛന്ദ്രന്‍ ആണ് മോഡി ജി എനി ഇതിറ്റാ ആരോപണങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞാല്‍ നിന്റെ ഫുട്ബോള്‍ കളി ഞാന്‍ നിര്‍ത്തിക്കും” -എന്നിങ്ങനെയാണ് രസകരമായ ട്രോളുകള്‍ ‘

മിക്ക സംഘപരിവാര്‍ അനുകൂല പേജുകളിലും റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ട് തെറിവിളി തുടരുകയാണ്. ഓരോ മിനുട്ടിലും നൂറ് കണക്കിന് തെറി വിളി കമന്റുകളാണ് റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ വരുന്നത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...