സ്‌റ്റേജില്‍ നിന്ന് സ്‌കൂട്ടാകാന്‍ നോക്കിയ നസ്രിയയെ ചേര്‍ത്തു നിര്‍ത്തി ഫഹദ് ഫാസിലിന്റെ പ്രസംഗം

കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂണ്‍ 11′ ല്‍ പങ്കെടുക്കാനെത്തിയ താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഇന്‍ഫോ പാര്‍ക്കില്‍ വമ്പന്‍ സ്വീകരണം. ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.

സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ ഫഹദ് പറഞ്ഞു.സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം വേദിയിലേക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേര്‍ത്തി നിര്‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം.

SHARE