ഫഹദിനെക്കാള്‍ ഒരുപടിമുന്നിലാണ് ഉദയനിധി സ്റ്റാലിന്റ അഭിനയം, കഥാപാത്രത്തിന് മുഖത്തെ നിഷ്‌കളങ്കത നന്നായി യോജിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘നിമിറി’ല്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദര്‍ശന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് സ്റ്റാലിന്‍ അഭിനയിച്ചതായി തോന്നിയതെന്നും മറ്റെല്ലാ രംഗങ്ങളിലും അദ്ദേഹം അനായാസം പെരുമാറുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.

ഈ കഥാപാത്രത്തിനായി ഉദയനിധി സ്റ്റാലിനെ കവിഞ്ഞ് മറ്റാരെയും തനിക്ക് മനസില്‍ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും സെല്‍വം എന്ന കഥാപാത്രത്തിന് അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular