അതറിഞ്ഞപ്പോഴാണ് ആ തീരുമാനം എടുത്തത്; നീളന്‍മുടി വെട്ടിയതിന് പിന്നിലെ കാരണം നടി സംവൃത വെളിപ്പെടുത്തി

നീളന്‍ മുടിയുമായി തലയില്‍ തുളസിക്കതിരും ചൂടി നില്‍ക്കുന്ന മലയാളി പെണ്‍കൊടി, അതായിരിന്നു നടി സംവൃതയെ കുറിച്ച് പറയുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തിയിരുന്നത്. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ സെറ്റിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുടി അതുപോലെ തന്നെ താരം സംരക്ഷിച്ചു.

പക്ഷേ പെട്ടെന്നൊരു ദിവസം ബോബ് ചെയ്ത മുടിയുമായി സംവൃതയെ കണ്ട് ആരാധകര്‍ ഞെട്ടി. നടി മംമ്തയായിരുന്നു ഈ ചിത്രം പുറത്തു വിട്ടത്. ഇപ്പോള്‍ ഇതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവൃത.

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് മുടി മുറിച്ച് നല്‍കിയതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവൃത മനസു തുറന്നത്. സംവൃതയുടെ വീടിനു സമീപത്തായി വിഗ്സ് ഫോര്‍ കിഡ്സ് എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കീമോ തെറാപ്പിക്ക് വിധേയരാകുന്ന കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടിയാണ് വിഗ് ഉണ്ടാക്കി നല്‍കുന്ന സംഘടനയാണിത്.

ഒരുദിവസം ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ മുടി മുറിക്കുന്ന സ്ത്രീ സംവൃതയുടെ മുടികൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്നു പറഞ്ഞു. അതറിഞ്ഞപ്പോഴാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. നീളന്‍ മുടിയായിരുന്നു ഇഷ്ടമെങ്കിലും മുടി മുറിക്കാന്‍ തയാറാവുകയായിരുന്നെന്ന് താരം പറയുന്നു. ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് മുടി മുറിച്ച സംവൃതയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടു കൂടിയാണ് മുടി മുറിച്ച സംവൃതയെ ആദ്യമായി ആളുകള്‍ കണ്ടത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...