കരുണാകരന്‍ രാജിവച്ച കാര്യം ഓര്‍മവരുന്നില്ല..!! കുറേക്കാലമായില്ലേ…? ചെറു ചിരിയോടെ എം.എം. ഹസന്റെ പ്രതികരണം

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു. ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ വേണുഗോപാല്‍ പറഞ്ഞതിനെ കുറിച്ച് അവരോടുതന്നെ ചോദിക്കണം.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഗുരുതര ഭരണസ്ഥംഭനമാണ്. മറ്റുമന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇപി ജയരാജനെ ചുമതല ഏല്‍പ്പിച്ചത്.

സര്‍ക്കാറിന്റെ സാലറി ചലഞ്ച് ഗുണ്ടാപിരിവാണ്. സംഘടനാ നേതാക്കളോട് ധനമന്ത്രി തോമസ് ഐസക് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ പണിഷ്മെന്റെ ട്രാന്‍സ്ഫര്‍ നല്‍കുന്ന നടപടി പിന്‍വലിക്കണമെന്നും ഹസ്സന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular