4796 കോടി രൂപ ധനസഹായം തരണം; കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കേരളം

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം തേടി കേരളം കത്തയച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഉള്‍ക്കൊള്ളിക്കാവുന്ന തുകയാണിതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് 103 കോടി രൂപ നിര്‍ദ്ദേശിക്കുന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യര്‍ത്ഥിച്ചു. നിവേദനത്തില്‍ തുടര്‍നടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും.

Similar Articles

Comments

Advertismentspot_img

Most Popular