ധനുഷിന്റെ വില്ലനായി ടൊവീനോ!!! ‘മാരി 2’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും

ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ യുവ നടന്‍ ടൊവീനോ തോമസാണ് വില്ലനായെത്തുന്നത്. സ്‌റ്റൈല്‍ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ശേഷം ടോവിനോ വില്ലന്‍ വേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാരി 2’.

മാരി ടുവിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളനുസരിച്ച് ശക്തനായ ഒരു അഭിനേതാവിനെയാണ് മാരി 2 വിന്റെ വില്ലന്‍ വേഷത്തിനായി അന്വേഷിച്ചത്. എന്നാല്‍ അത് നിലവില്‍ സിനിമാമേഖലയില്‍ കഴിവു തെളിയിച്ച ആളാകുകയും വേണം അങ്ങിനെയാണ് ഞങ്ങള്‍ ടൊവീനോ തോമസിലേയ്ക്ക് എത്തിയത്. ബാലാജി പറഞ്ഞു.

ധനുഷിന്റെ നായികയായിയെത്തുന്നത് സായ് പല്ലവിയാണ്, ചിത്രത്തില്‍ ഓട്ടോ ഓടിക്കുന്ന യുവതിയായാണ് താരം വേഷമിടുന്നത് എന്ന് സൂചനയുണ്ട്. ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാര്‍, റോബോ ശങ്കര്‍, നിഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’. 2015 ല്‍ പുറത്തിറങ്ങിയ മാരിയില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...