അച്ഛനോട് സ്വയംഭോഗത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍!

വീരേ ഡി വെഡ്ഡിങിലെ സ്വര ഭാസ്‌കറുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ട മറുപടിയും സ്വര നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോട് ‘സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?’ എന്നു ചോദിച്ച ഒരു ‘ട്രോളന്’ തക്ക മറുപടി കൊടുത്തിരിക്കുകയാണ് സ്വര. അഗ്നിവീര്‍ എന്ന ആളിന്റെ ട്വീറ്റിനാണ് സ്വര മറുപടി നല്‍കിയിരിക്കുന്നത്.

‘ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോടു നേരിട്ടു ചോദിക്കാം.

ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള ‘വീര്‍’ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്,’ സ്വര മറുപടി നല്‍കി. ഇത്തവണയും സ്വരയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...