മുംബൈ: കേരളത്തിലെ പ്രളയക്കെടുതി ടി വി യില്‍ കണ്ട മറാത്ത ബാലന്റെ വിതുമ്പല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കുന്നതിന് ജാതിയോ മതമോ ഭാഷയോ ഒരു തടസ്സമല്ലെന്ന് കാണിച്ച് തരുന്നതാണ് ഈ വീഡിയോ. അവര്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല. പക്ഷേ അതിലെ കരുതലും സ്‌നേഹവും മനസ്സിലാക്കാന്‍ ഒരു ഭാഷയുടെയും അവശ്യം ഇല്ല.
ടി വിയില്‍ എന്താണ് നടക്കുന്നതെന്ന് അച്ഛനോട് ചോദിച്ചു മനസിലാക്കിയ ശേഷമാണു ബാലന്‍ വിതുമ്പുന്നത്. പ്രളയത്തില്‍ അകപ്പെട്ട കേരള ജനതയുടെ ദുരിതങ്ങള്‍ ടിവിയില്‍കണ്ട് നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ -,എന്ന് പറഞ്ഞ് കൊണ്ട് വിതുമ്പി കരയുന്ന കുട്ടിയുടെതാണ് ആ വീഡിയോ. ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ വിതുമ്പികൊണ്ടേയിരുന്നു ആ ബാലന്‍.
ഐ അം മറാത്തി’ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ വീഡിയോ സംവിധായിക അഞ്ജലി മേനോന്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ”കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും പരിശുദ്ധമായ വികാരം എന്ന അടിക്കുറിപ്പോടെയാണ് ഇത് അഞ്ജലി ഷെയര്‍ ചെയ്തിരിക്കുന്നത്.