വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ പലിശരഹിത വായ്പ,വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ചുകിലോ അരിയുള്‍പ്പട്ട കിറ്റുകള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നവീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷം രൂപവരെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധയിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.ബാങ്കുകളുമായി സഹകരിച്ച് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ വായ്പ നല്‍കും. വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. കുടുംബനാഥയ്ക്ക് തുക ലഭ്യമാക്കാനാണ് തീരുമാനം. പലിശരഹിത വായ്പ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ചുകിലോ അരിയുള്‍പ്പട്ട കിറ്റുകള്‍ നല്‍കും. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ തത്ക്കാലം സൗകര്യമുണ്ടാക്കും. ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ ഇതിനായി ഉപ.യോഗിക്കും. നിലവില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണത്തോടെ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തെപ്പറ്റി സന്ദര്‍ശിച്ച ക്യാമ്പുകളില്‍ മോശം അഭിപ്രായമില്ല. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് വലിയ പരാതിയൊന്നും എവിടെയും ഇല്ല. ആശങ്ക ക്യാമ്പ് വിട്ട് ചെല്ലുന്നതിനെക്കുറിച്ചാണ്. ഇത് ഗൗരമായി സര്‍ക്കാര്‍ കാണുന്നു. സമയോചിതമായി പരിഹാരം കാണുമെന്ന് ക്യാമ്പുകളിലുള്ളവരോടും വ്യക്തമാക്കി.

പുനരധിവാസം ചില പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചുവേണം നടത്താന്‍. ചില പ്രദേശങ്ങള്‍ പ്രകൃതി ക്ഷോഭത്തില്‍ സ്ഥിരമായി പെട്ടുപോകുന്നവയാണ്. അവിടങ്ങളില്‍ നിന്ന് മാറ്റി പുനരധിവിസിപ്പിക്കാന്‍ സംവിധാനമുണ്ടാക്കും. 3314പേര്‍ മുമ്പ്ു ക്യാമ്പുകളിലുണ്ടായിരുന്നു. ഇത് 2774ആയി കുറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7