‘ദുരിതാശ്വാസക്യാംപുകളില്‍ കൊടികളും ബാനറുകളും വേണ്ട’,പതിപ്പിച്ചവര്‍ അവ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും ദുരിതാശ്വാസ ക്യാംപുകളില്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള. അത്തരത്തില്‍ ബോര്‍ഡുകളും ബാനറുകളും പതിപ്പിച്ചവര്‍ അവ നീക്കം ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു

എറണാകുളം ജില്ലയില്‍ ദുരിതബാധിത പ്രദേശങ്ങളിലെല്ലാം സന്നദ്ധ സേവനത്തിനായി ഡോക്ടര്‍മാര്‍ എത്തിക്കഴിഞ്ഞു. വീടുകള്‍ വൃത്തിയാക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെയും വൃത്തിയാക്കുന്നതിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ബ്രഷ്, ഗ്ളൗസ്, മാസ്‌ക്, തുടങ്ങിയവയും കൂടുതലായി ജില്ലയില്‍ ആവശ്യമുണ്ട്. ഇവ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് എത്തിക്കേണ്ടതെന്ന കളക്ടര്‍ അറിയിച്ചു

മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്യാമ്പ് വാസം നിര്‍ബന്ധമല്ല. ക്യാമ്പില്‍ താമസിക്കുന്നവരുടെയും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ച നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെയും വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേകം ശേഖരിക്കുന്നതാണ്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെയും എല്‍.എസ്.ജി.ഡി എഞ്ചിനീയറുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുക.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...