ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പു പിണങ്ങാന്‍ കാരണം; വെളിപ്പെടുത്തലുമായി ഗൗതം മോനോന്‍

വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ചിമ്പുതന്നെ അഭിനയിക്കും. ഗൗതം മേനോന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിമ്പുവിനോട് പിണക്കം മാറിയതോടെ ഗൗതം മേനോന്‍ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ഈ ചിത്രത്തിലും നിശ്ചയിക്കുകയായിരുന്നു. ഇതിനെ കുറിച്ച് ഗൗതം മേനോന്‍ തന്നെ പറഞ്ഞിരുന്നു.

യഥാര്‍ത്ഥ്യത്തില്‍ പറയുകയാണെങ്കില്‍ ഒരു വലിയ പ്രശ്നത്തിനു മേലല്ല പിണക്കമുണ്ടായത്. അച്ചം യെന്‍പത് മടമയടയുടെ അവസാനത്തെ പാട്ട് ചിത്രീകരണത്തിന് വേണ്ടി ചിമ്പു വരാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ അസ്വസ്ഥനായി. ചിത്രം ചിത്രീകരിക്കുന്ന നഗരത്തില്‍ തന്നെ ഒരേ സമയം ഞാന്‍ തന്നെ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്. എനിക്ക് ചിമ്പുവിന്റെ പ്രശ്നം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അടുത്ത് ഞങ്ങള്‍ പരസ്പരം ഹൃദയം തുറന്ന് സംസാരിക്കുകയും എല്ലാ തെറ്റിദ്ധാരണകളും ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ചിമ്പു വിണ്ണെത്താണ്ടി വരുവായ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.- ഗൗതം മേനോന്‍ പറഞ്ഞു.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിണ്ണെത്താണ്ടി വരുവായയില്‍ അവസാനിപ്പിച്ച കാര്‍ത്തിക്കിന്റെ തുടര്‍ന്നുള്ള ജീവിതമാണ് സിനിമയില്‍. അനുഷ്‌കയാണ് ചിത്രത്തിലെ നായിക. കാര്‍ത്തിക്ക് വിജയിച്ച സംവിധായകനായി മാറിയെങ്കിലും അവിവാഹിതന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വച്ച് പഴയ കൂട്ടുകാരെ കണ്ട് മുട്ടുകയും ഒരു റോഡ് ട്രിപ്പ് പോകുന്നതുമാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ പറയുന്നത്

Similar Articles

Comments

Advertismentspot_img

Most Popular