കുട്ടനോട് സന്ദര്‍ശിക്കുമോ ..? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തി. അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങുമെന്നാണ് വിവരം. നിലവിലെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോടു മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നായിരുന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular