നേരത്തെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു!!! ശബരിമല ശ്രീകോവിലിനു മുന്നില്‍ അമ്മയുടെ മടിയില്‍ ഇരുത്തിയാണ് തനിക്ക് ചോറൂണ് നടത്തിയതെന്ന് ടി.കെ.എ നായര്‍

ശബരിമല: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി.കെ.എ നായര്‍. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് അത്ര പഴക്കമുള്ള ആചാരമല്ല. 1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരിന്നു. തനിക്ക് ഇക്കാര്യം വ്യക്തിപരമായി അറിയുന്നതാണെന്നും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു. വ്രതത്തിന്റെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്. തന്റെ അറിവില്‍ ഭൂരിപക്ഷം പേരും 41 ദിവസം വ്രതം പോലും എടുക്കാതെയാണ് ശബരിമലയില്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയ്ക്കു പോകുന്നതിന്റെ തലേന്ന് മാത്രം വ്രതമെടുക്കുന്നവരുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനം തന്നെയാണെന്നും ടികെഎ നായര്‍ പറഞ്ഞു. മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നത് വ്യക്തമായ ഉദാഹരണം സഹിതമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

1940 ല്‍ തനിക്ക് ഒരു വയസ് ആകുന്നതിന് മുന്‍പ് ശബരിമലയില്‍ വച്ചാണ് ചോറൂണ് നടത്തിയത്. ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ പോയി ചോറൂണ് നടത്തണമെന്ന് പന്തളം രാജാവാണ് തന്റെ മാതാപിതാക്കളോട് നിര്‍ദേശിച്ചത്. അന്ന് അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് ചോറൂണ് നടത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നില്‍ അമ്മയുടെ മടിയില്‍ ഇരുത്തിയാണ് തനിക്ക് ചോറൂണ് നടത്തിയതെന്നും അന്ന് ആരും അമ്മയെ തടഞ്ഞില്ലെന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....