‘എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ തിരക്കിനിടയിലും പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജ്

സിനിമാ തിരക്കിനിടയിലും തന്റെ പ്രിയ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്. ‘ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’, എന്നാണ് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

തന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫറി’ന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ പൃഥ്വി അപ്പപ്പോഴായി ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍, മഴ വില്ലനായി എത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു.

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ എന്നാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും അറിയപ്പെടുന്നത്. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നായിരിന്നു ഇരുവരുടേയും വിവാഹം. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.

പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ ‘നയനി’ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ‘നയന്‍’ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular