വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. അംബനാലി മലമ്പാതയിലാണ് ബസ് അപകടത്തില്‍ പെട്ടത്. 35ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ അടക്കമുളളവരാണ് അപകടത്തില്‍ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ദാപോളി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിനോദയാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. മഹാബലേശ്വറിലേക്കുളള യാത്രാമധ്യേയാണ് അപകടമുണ്ടായത്. 35 പേരോളമാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് സതാര ജില്ലാ പൊലീസ് സുപ്രണ്ട് സന്ദീപ് പാട്ടീല്‍ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ’35 പേരോളമാണ് ബസിലുണ്ടായിരുന്നത്. ഞങ്ങളുടെ സംഘം രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തുണ്ട്. പ്രദേശവാസികളും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 300 അടിയോളം താഴ്ചയാണ് അടിവാരത്തിനുളളത്’, അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular