റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’; തീയേറ്ററുകളിൽ

ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർടിന്റെ’ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇൻഡിപെൻഡൻസ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

റിലീസ് ഡേറ്റ് പോസ്റ്ററിൽ റാമിനെ വേറെ ഒരു ഗെറ്റപ്പിൽ കാണാൻ കഴിയും. ശിവ ലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടിൽ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ എത്തും.

ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു. കാവ്യ താപർ നായികയായി എത്തുമ്പോൾ ബിഗ് ബുൾ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം. രോമാഞ്ചം നൽകുന്ന സീനുകളിൽ ഒന്നായി ക്ലൈമാക്സ് മാറും. രണ്ടിരട്ടി ഡോസിൽ മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ടീസറിലൂടെ ലഭിച്ചു.

സ്ക്രീനിലെ മാസ് അപ്പീൽ കൊണ്ടും റാം ഇളക്കിമറിക്കും എന്ന് നിസംശയം പറയാം. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ കഥ മറ്റൊരു ലെവലിലേക്ക് മാറും. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി ക്യാൻവാസിൽ ചിത്രം എത്തുമ്പോൾ ഇരട്ടി എന്റർടൈന്മെന്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.

റാമിന്റെ ആരാധകർക്കുള്ള മികച്ച വിരുന്നായി ടീസർ മാറി. ടീസർ കൊണ്ട് പ്രതീക്ഷകൾ വാനോളമായി ഉയർന്ന് കഴിഞ്ഞു. തീയേറ്ററുകളിൽ ടീസർ നൽകിയ മാസ് മോമന്റ്‌സ് പ്രതീക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ഛായാഗ്രഹണം – സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് – മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ – കീച, റിയൽ സതീഷ്, പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular