395 രൂപയ്ക്ക് കൊച്ചിയില്‍ എ.സി റൂം…!!! രാജ്യത്തെ ആദ്യ മെട്രോ റെയില്‍ ഡോര്‍മെട്രിയ്ക്ക് കൊച്ചിയില്‍ തുടക്കം

യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കി കൊച്ചി മെട്രോ. ഇന്ത്യയിലെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെട്രി സംവിധാനത്തിനാണ് കൊച്ചിയില്‍ തുടക്കമായിരിക്കുന്നത്. എസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള മെട്രോ റെയില്‍ ഡോര്‍മെട്രില്‍ 200 കിടക്കകളും, 40 ശുചിമുറികളുമാണ് ഉള്ളത്. കൂടാതെ മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, റീഡിങ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളും എല്ലാ ബഡ്ഡുകളിലും നല്‍കിയിട്ടുണ്ട്.

ഉപഭോക്താകളുടെ സ്വകാര്യത ഉറപ്പു വരുത്തുവാനും സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേകം കംപാര്‍ട്ട്‌മെന്റ് മുറികളും ഡോര്‍മെട്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രാത്രി ഏഴു മണിക്ക് ചെക്ക് ഇന്‍ ചെയ്യുന്ന ഒരാള്‍ക്കു രാവിലെ എട്ടു മണിവരെയാണു താമസത്തിനായുള്ള അനുവദനീയ സമയം. പകല്‍ സമയ വിശ്രമത്തിനും മൊട്രോ റെയില്‍ ഡോര്‍മെട്രി സൗകര്യം ഒരുക്കുന്നുണ്ട്. 395 രൂപയാണ് ഡോര്‍മെട്രിയിലെ രാത്രി സമയ താമസത്തിന്.

സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു മെട്രോ റെയില്‍ ഡോര്‍മെട്രിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പീറ്റേഴ്‌സ് ഇന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഫ്രാന്‍സിസ് മുക്കാണിക്കല്‍ പറഞ്ഞു. ഡോര്‍മെട്രി സംവിധാനം വിജയകരമായാല്‍ മറ്റു സ്റ്റേഷനുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിവാഹ ആവശ്യങ്ങള്‍ക്കായും യാത്രാ പരിപാടികള്‍ക്കുമായും എത്തുന്നവര്‍ക്കു ചെലവ് കുറഞ്ഞ രീതിയില്‍ ഒന്നിച്ചു താമസിക്കുവാനും 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകള്‍ ആസ്വദിക്കുവാനും മെട്രൊ റെയില്‍ ഡോര്‍മെട്രി സംവിധാനം ഒരുക്കുന്നുണ്ട്.

മൂന്നാര്‍, വാഗമണ്‍, കുമരകം, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കു യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂര്‍ പാക്കേജുകളും രണ്ടു രാത്രികളില്‍ സൗജന്യ താമസ സൗകര്യവും ഇവര്‍ ഉപഭേക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി www.petersinn.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 77366 66181 എന്ന നമ്പറില്‍ വിളിക്കുകയോ petersinnkoch@gmail.com ലേക്കു മെയില്‍ അയയ്ക്കുകയോ ചെയ്യാം.

SHARE