ഈ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ ഒരു കാരണവശാലും എടുക്കരുത്; ഉന്നത പോലീസ് പണി കിട്ടിയത് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ !!!

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോസ്ഥര്‍ വരെ തട്ടിപ്പിന് ഇരയായതോടെ മുന്നറിയിപ്പുമായി കേരളാ പോലീസ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നു വ്യാജ ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും, ഇത്തരം വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്നും പൊലീസ് അറിയിച്ചു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാരുടെ വരെ പണം പോയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാര്‍ജ് ബാലന്‍സ് കുത്തനെ താണു. മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടപ്പെട്ടതായി പൊലീസുകാര്‍ പറഞ്ഞു.

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്. ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular