വീണ്ടും സബ് ഇന്‍സ്‌പെക്റ്റര്‍ ആയി മമ്മൂട്ടി

സബ്ബ് ഇന്‍സ്‌പെക്ടര്‍ മണിയായി മമ്മൂട്ടി. ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയിലൂടെ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. വടക്കേയിന്ത്യയിലെ നക്‌സലൈറ്റ് സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ഉണ്ടയെന്ന മമ്മൂട്ടി ചിത്രം പറയുന്നത്.
ഒക്ടോബര്‍ 18ന് മുളിയൂര്‍ കാട്ടില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
മൂന്ന് ബോളിവുഡ് താരങ്ങളടക്കം നിരവധി മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ബോളിവുണ്ട് താരങ്ങള്‍.
ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിയുമുള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രത്തിന് ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

Similar Articles

Comments

Advertismentspot_img

Most Popular