‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!!! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് അറുതിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഉന്നോവൊയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ വീണ്ടും കൊടുംക്രൂരത. ഉന്നോവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാട്ടിലേയ്ക്ക് വലിച്ചു കൊണ്ടുപോകുമ്പോള്‍ നാലാമന്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ്. പെണ്‍കുട്ടി അലറിവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ എന്ന് പറഞ്ഞ് നിലവിളിക്കുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഒരാള്‍ പെണ്‍കുട്ടിയുടെ മുടി പിടിച്ച് അക്രമിക്കുമ്പോള്‍ മറ്റ് രണ്ടുപേര്‍ ശരീരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അടങ്ങിയിരുന്നില്ലെങ്കില്‍ ചെരിപ്പുകൊണ്ട് അടികിട്ടുമെന്നും വീഡിയോ വൈറലാക്കുമെന്നും അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലമായി പിടിച്ചുകൊണ്ടു പോയ ശേഷം ആള്‍വാസമില്ലാത്ത പ്രദേശത്ത് എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്, രാഹുല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൃത്യത്തില്‍ ഉള്‍പ്പെട്ട മൂന്നാമനെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിംഗ് അറിയിച്ചു.

വീഡിയോയുടെ ഉറവിടം അന്വേഷിച്ച് വരികയാണെന്നും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അനൂപ് സിംഗ് വ്യക്തമാക്കി. ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് കാലങ്ങളോളം പീഡിപ്പിച്ച സംഭവത്തിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച പ്രദേശമാണ് ഉന്നാവോ. എന്നാല്‍ രാജ്യമാകെ ആ സംഭവം ചര്‍ച്ച ചെയ്യുന്ന വേളയിലും നിരവധി ക്രൂരബലാത്സംഗ വാര്‍ത്തകളാണ് ഉന്നാവോയില്‍ നിന്ന് പുറത്തുവന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞമാസം ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....