കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! വൈദികരും വിശ്വാസികളും പ്രതിഷേധവുമായി

സിഡ്നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം. ഓസ്ട്രേലിയയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം വന്നത്.

വിവരം പൊലീസിനെ അറിയിച്ചില്ലെങ്കില്‍ 10000 ഡോളര്‍ വരെ വൈദീകര്‍ പിഴയടക്കേണ്ടി വരും. മതസ്ഥാപനങ്ങളില്‍ വെച്ച് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗീക പീഡനത്തെ കുറിച്ചും അവ മറച്ചുവെയ്ക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി റോയല്‍ കമ്മീഷന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്ന് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ വിശ്വാസികള്‍ രംഗത്തു വന്നു. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന വാദവുമായിട്ടാണ് വൈദികരും വിശ്വാസികളും രംഗത്തെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...