കാണാതായ വനിതയെ കണ്ടെത്തിയത് 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്ന്!!!

കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ പോയ വാ ടിബയെ കാണാതായത്. ഇതോടെ ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേര്‍ തിരച്ചില്‍ ആരംഭിച്ചു.

അതിനിടെയാണ് ഇവരെ അവസാനമായി കണ്ട പച്ചക്കറി തോട്ടത്തില്‍ വയര്‍ ചീര്‍ത്ത നിലയില്‍ ഒരു പെരുമ്പാമ്പിനെ കാണാന്‍ കഴിഞ്ഞത്. തോട്ടത്തില്‍ നിന്നും ഏതാണ്ട് 30 മീറ്ററോളം മാറി നില്‍ക്കുകയായിരുന്നു പാമ്പ്. ഉടന്‍ തന്നെ സംശയം തോന്നിയ ആള്‍ക്കൂട്ടം വടിവാളും കത്തിയും ഉപയോഗിച്ച് വയര്‍ കീറി പരിശോധിക്കുകയായിരുന്നു. ഉടന്‍ ടിബയുടെ തല പുറത്തേക്ക് വന്നു. പിന്നീട് ശരീരം മുഴുവനും ഇവര്‍ പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും ടിബ ശ്വാസംമുട്ടി മരിച്ചിരുന്നു.

ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും മാത്രം കണ്ടു വരുന്ന പ്രത്യേക തരം പെരുമ്പാമ്പുകളാണ് ഇത്. ടിബയെ കാണാതായ തോട്ടത്തിന് സമീപം നിറയെ പാറക്കെട്ടുകളായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം പെരുമ്ബാമ്ബുകളുടെ മടകള്‍ കണ്ടു വരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകനും സമാനമായി കൊല്ലപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular