Tag: found

തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കനാലില്‍ കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍: തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാലുകളൊഴികെ ശരീരം മുഴുവന്‍ കരിഞ്ഞ നിലയിലാണ്. വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തൃശൂരില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!!!

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂര്‍ കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ പാളത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക...

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. കാണാതായി 16ാം ദിവസമം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 13 ന് പ്രളയസമയത്ത് ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി...

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ തലയില്ലാത്ത മൃതദേഹം!!! സ്ത്രീയുടേതെന്ന് സംശയം

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മലവെള്ളപ്പാച്ചിലില്‍ തലയില്ലാത്ത മൃതദേഹം ഒഴുകിവന്നു. മൃതദേഹം സ്ത്രീയുടേതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ ഉടലും കൈകളും മാത്രമാണുള്ളത്. ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എലക്കല്‍ പാലത്തിനു സമീപമാണ് സംഭവം. പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് മൃതദേഹം പുഴയില്‍ ഒഴുകിനടക്കുന്നത് കണ്ടത്. ഇതോടെ തൊട്ടിയും കയറും ഉപയോഗിച്ച്...

കൊച്ചി നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകള്‍ക്ക് താഴെ ഓടയിലാണ് മൃതദേഹം...

തിരുവനന്തപുരത്ത് പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ വിജയകുമാറിന്റെ മകള്‍ അപര്‍ണയാണ് മരിച്ചത്. വൈകുന്നേരം സ്‌കൂളില്‍നിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. പിന്നീട് 4.30 യോടെ പെണ്‍കുട്ടിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്. കിണറ്റിനുള്ളില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ്...

ഇടുക്കിയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായിരുന്നത്. വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ...

വിമാനത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ തിരുകിയ നിലയില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റെ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്...
Advertismentspot_img

Most Popular