21 പൊതുമേഖലാ ബാങ്കുകളില്‍ 19 എണ്ണവും നഷ്ടത്തില്‍; ലാഭത്തിലുള്ള രണ്ടു ബാങ്കുകള്‍ ഇവയാണ്…

ഉപയോക്താക്കളില്‍നിന്നും വിവിധ ചാര്‍ജുകള്‍ ഈടാക്കി പിഴിയുമ്പോഴും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കും ആണ് പ്രവര്‍ത്തനലാഭം നേടിയവയില്‍ ഉള്ളത്. ഇന്ത്യന്‍ ബാങ്ക് 1258 കോടിയും വിജയാ ബാങ്ക് 727 കോടിയും ലാഭത്തിലാണ്. മറ്റ് 19 ബാങ്കുകളും നഷ്ടത്തിലാണെന്ന കണക്കുകള്‍ ആണ് പുറത്തുവരുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടി രൂപയാണ്. നഷ്ടക്കണക്കില്‍ ഒന്നാം സ്ഥാനത്ത് അഴിമതിയാരോപണം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്കാണ്. പി.എന്‍.ബി.യുടെ നഷ്ടം 12,283 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്.
2017 ഡിസംബര്‍ വരെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 8.31 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന പണം സര്‍ക്കാര്‍ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ട്. അക്കാര്യത്തില്‍ സംശയമില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ.വി. റെഡ്ഡി അഭിപ്പായപ്പെട്ടു.

2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭ-നഷ്ട കണക്കുകള്‍.

*ഇന്ത്യന്‍ ബാങ്ക് (+1,258.99)

*വിജയാബാങ്ക് (+727.02)

*പഞ്ചാബ് നാഷണല്‍ ബാങ്ക് (-12,283)

*ഐ.ഡി.ബി.ഐ. ബാങ്ക് (-8,237.93)

*എസ്.ബി.ഐ. (-6,547.45)

*ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (-6,299)

*ബാങ്ക് ഓഫ് ഇന്ത്യ (-5,961)

*ഓറിയന്റല്‍ ബാങ്ക് (-5,872)

*യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (-5212)

*സെന്‍ട്രല്‍ ബാങ്ക് (-5,104)

*അലഹാബാദ് ബാങ്ക് (-4674)

*യൂക്കോ ബാങ്ക് (-4,436)

*കനറാ ബാങ്ക് (-4,222)

*കോര്‍പ്പറേഷന്‍ ബാങ്ക് (-4,050)

*ആന്ധ്രാബാങ്ക് (-3,412)

*സിന്‍ഡിക്കേറ്റ് ബാങ്ക് (-3,223)

* ബാങ്ക് ഓഫ് ബറോഡ (-2,432)

*ദേനാ ബാങ്ക് (-1,923)

*യുണൈറ്റഡ് ബാങ്ക് (-1,454)

*ബാങ്ക് ഓഫ് മഹാരാഷ്ട്ര (-1,146)

*പഞ്ചാബ് ആന്‍ഡ് സിന്ധ് (-744)

SHARE