കോട്ടയം: ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. ഇതന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭ സീറ്റില്‍ വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ജൂണ്‍ ഏഴ് കേരള രാഷ്ട്രീയത്തിലെ ദുര്‍ദിനമാണ് കാരണം കെപിസിസി, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച ദിവസമാണതെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.