വീണ്ടും ഞെട്ടിച്ച് ജിയോ… 1000 രൂപയ്ക്ക് ഇന്റര്‍നെറ്റ്, ചാനല്‍, വോയ്‌സ് കോള്‍!!!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ചുരുങ്ങിയ കാലംകൊണ്ട് തരംഗമായി മാറിയ റിലയന്‍സ് ജിയോ മറ്റൊരു കിടിലന്‍ ഓഫറുമായി രംഗത്തെത്തുന്നു. പ്രതിമാസം 1000 രൂപക്ക് 100 എം ബി പി എസ് ബ്രോഡ് ബാന്‍ഡ്, ചാനലുകള്‍, വോയ്സ് കാള്‍ എന്നീ സേവനങ്ങള്‍ ഒരുമിച്ച് നല്‍കുന്ന പദ്ധതിയുമായാണ് വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാന്‍ ജിയോ ഒരുങ്ങുന്നത്. ഈ വര്‍ഷം ഒടുവില്‍ ഈ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ട്രയല്‍ ഓഫര്‍ തുടങ്ങി. ഇപ്പോള്‍ 4500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കുമ്പോള്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സൗകര്യം കമ്പനി നല്‍കി വരുന്നു.

ഇന്റര്‍നെറ്റ് ടെലിഫോണി അനുവദിക്കുന്നതിന് മെയ് 1നു കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വി ഒ ഐ പി) സംവിധാനത്തിലാണ് ബ്രോഡ്ബാന്‍ഡ് സൗകര്യം പ്രയോജനപ്പെടുത്തി വോയ്സ് കാള്‍ ഏര്‍പ്പെടുത്താന്‍ ജിയോ ഒരുങ്ങുന്നത്. ജിയോ ടി വി ആപ്പ് ആണ് മറ്റൊരു സൗകര്യം. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഉപയോകതാക്കള്‍ക്ക് ഒട്ടേറെ ടി വി ചാനലുകള്‍ ലഭ്യമാകും. ഏഴു ദിവസം മുന്‍പുള്ള ടി വി പരിപാടികള്‍ ഇതില്‍ കാണാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.

ജിയോ ശക്തമായി രംഗത്തെത്തുമ്പോള്‍ അതിനെ നേരിടുന്നതിന് മുഖ്യ എതിരാളിയായ എയര്‍ടെലും സജീവമായി രംഗത്തുണ്ട്. 1099 രൂപയുടെയും 1299 രൂപയുടെയും 2199 രൂപയുടെയും മൂന്ന് സ്‌കീമുകളാണ് എയര്‍ടെല്‍ ബ്രോഡ് ബാന്‍ഡ് രംഗത്ത് അവതരിപ്പിക്കുന്നത്.

SHARE