ബോളിവുഡ് വീണ്ടും വിവാഹ ചൂടിലേക്ക്!!! ദീപിക-രണ്‍വീര്‍ വിവാഹം നവംബറില്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ബോളിവുഡും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹം യാഥാര്‍ഥ്യത്തിലേക്ക്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നു. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നവെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം ഉണ്ടായിരിക്കുകയുള്ളു.

ദീപിക വിവാഹ ഷോപ്പിങ്ങുമായി തിരക്കിലാണെന്നാണ് അഭ്യൂഹങ്ങള്‍. ദീപികയുടെ മാതാപിതാക്കള്‍ വിവാഹ തീരുമാനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കുമായി മുംബൈയില്‍ നിന്നും ബംഗളൂരു വന്നു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് രണ്‍വീറിന്റേയോ ദീപികയുടേയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കയ്‌ക്കൊപ്പവും. ഇരുവര്‍ക്കും വിജയത്തിന്റെ സ്വന്തമായ കരിയര്‍ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ പത്മാവത് എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. പ്രണയത്തിലാണെന്ന വാര്‍ത്ത രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...