ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ സുപ്രിയ…! എസ്‌കേപ്പടിച്ച് പൃഥ്വിരാജ്…!!!

പൃഥ്വിരാജിനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ ആക്ടീവാണ് ഭാര്യ സുപ്രിയ. അതാണ് ഇപ്പോള്‍ പൃഥ്വിക്ക് പണിയായിരിക്കുന്നത്. ‘നയന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നതാകട്ടെ ഭാര്യ സുപ്രിയയും. സോണി പിക്ചേഴ്സിന്റെ കൂടെ പങ്കാളിത്തത്തോട് കൂടിയാണ് നിര്‍മാണം. ജെനുസ് മുഹമ്മദാണ് നിര്‍മാണം.

അതിന്റെ ഇടയിലാണ് മനോഹരമായ ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് അവിടെ നിന്ന് വാങ്ങിയ ഒരു ചായയുടെ ഫോട്ടോ പൃഥ്വിരാജ് റയ്ഹാന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘നയന്‍’ സിനിമാറ്റോഗ്രാഫര്‍ അഭിനന്ദന്‍ രാമാനുജത്തേയും ടാഗ് ചെയ്തു. അതിന് സുപ്രിയയുടെ കമന്റാണ് ഇപ്പോള്‍ ട്രെന്‍ഡ് ആയിരിക്കുന്നത്.

ക്യാമറാമാനും നായകനും ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാനാണ് സുപ്രിയ കമന്റ് ചെയ്തത്. ഒരു പ്രൊഡ്യൂസറിന്റെ വേദന ആ പ്രൊഡ്യൂസറിനല്ലേ അറിയൂ. എന്തായാലും അതിനുള്ള പൃഥ്വിരാജിന്റെ മറുപടി രസകരമാണ്. ‘പ്രൊഡ്യൂസര്‍….എസ്‌കേപ്പ്..’ എന്നാണ് പൃഥ്വിരാജ് അതിന് റിപ്ലൈ കൊടുത്തത്.

@abinandhanramanujam CHECK! 😁

A post shared by Prithviraj Sukumaran (@therealprithvi) on

SHARE