ഇറച്ചിച്ചോറിന്റെ ഫോട്ടോയ്ക്ക് മാപ്പ് ചോദിച്ച് കാളിദാസ്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ വ്യക്തിയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട യുവതാരം കാളിദാസ് ജയറാം. രസകരമായ പോസ്റ്റുകളും ഫോട്ടോസുമെല്ലാമായി ആരാധകരോട് സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തുന്ന കാളിദാസിന്റെ ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയാണ് പുലിവാല് പിടിപ്പിച്ചത്.

ഇറച്ചിച്ചോറിന്റെ ഫോട്ടോ സ്റ്റോറിയായി ഇട്ട കാളിദാസ് അപ്പോഴാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് ഇപ്പോള്‍ നോമ്പ് തുടങ്ങിയ കാര്യമോര്‍ത്തത്. അപ്പോള്‍ തന്നെ ആ ഫോട്ടോ ഇട്ടതിന് മാപ്പ് ചോദിച്ച് കാളിദാസ് പുതിയ സ്റ്റോറി അപ്ലോഡ് ചെയ്യുകയും ചെയ്തു.

വളരെ മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ കാളിദാസിന്റെ ഈ പ്രവൃത്തി ഓരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്. മതത്തിന്റെ പേരില്‍ തല്ലുണ്ടാക്കുന്നവര്‍ മറ്റുള്ള മതങ്ങളേയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കണ്ടു പഠിക്കേണ്ടതാണ്.

SHARE