അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവില്‍ നായകനായി കാളിദാസ് ജയറാം,സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി:മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കി സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ് മിഥുന്‍. ആ ചിത്രമായിരുന്നു ആട് 2. ആടിന് ശേഷം ആട് 3 സംവിധാനം ചെയ്യുമെന്ന് മിഥുന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.

മിഥുന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. കടുത്ത അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ കാളിദാസ് ജയറാം ആണ് നായകന്‍. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇത്തവണ മിഥുന്‍ ചിത്രമൊരുക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular