ബോളിവുഡ് നടന്റെ ആത്മഹത്യാ വീഡിയോ വൈറലാകുന്നു…!!! വിശദീകരണവുമായി ഭാര്യ

സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്തരിച്ച നടന്‍ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ്. ഇത് ഭാട്ടി പാഡി ഹെ യാര്‍ എന്ന സിനിമയിലെ രംഗമാണെന്നും അടുത്തവര്‍ഷം ആദ്യം ഈ സിനിമ തീയേറ്ററുകളിലെത്തുമെന്നും എന്നാല്‍ വീഡിയോ എങ്ങനെ ചോര്‍ന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

സിനിമയിലെ സീനിനെ യഥാര്‍ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരമാണ്. 2014ല്‍ ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയുണ്ടായിരുന്നു. അക്കാലത്ത് വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തകര്‍ന്നുപോയ അവസ്ഥ വരെയുണ്ടായിരുന്നു. കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഒരിക്കലും അദ്ദേഹം തോറ്റു കൊടുത്തിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ഒന്നുമല്ല പല്ലവി പറഞ്ഞു.

കഴിഞ്ഞ ജൂലായ് 28ന് തന്റെ നാല്‍പത്തിയഞ്ചാം പിറന്നാളിന്റെ തലേദിവസമാണ് ഇന്ദര്‍ കുമാര്‍ മരിച്ചത്. സല്‍മാന്‍ ഖാന്റെ വാണ്ടഡ് അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഇന്ദര്‍ കുമാര്‍. ക്യോന്‍കി സാസ് ഭി കഭി ബഹു ഥി തുടങ്ങിയ പരമ്പരകളിലും ഇന്ദര്‍ അഭിനയിച്ചിട്ടുണ്ട്.

SHARE